Kerala
മുതിർന്ന പൗരന്മാരോട് ക്രൂരത കാണിച്ചാൽ ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല; ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
മുതിര്‍ന്ന പൗരരുടെ വിവിധ തരം പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം | മുതിര്‍ന്ന പൗരന്മാരോട് ക്രൂരതകാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നഗരസഭ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജര്‍ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക,അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായമാകുന്നവര്‍ തനിച്ചായി പോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആയിരത്തിയറന്നൂറ് രൂപാ നിരക്കില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അര്‍ഹതയുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതാണ് മുതിര്‍ന്ന പൗരന്മാരോടുള്ള കേരള സര്‍ക്കാരിന്റെ കരുതലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരരുടെ വിവിധ തരം പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.