Connect with us

gulf flood

ആശങ്ക വേണ്ട കരുതലുണ്ട്; വില സ്ഥിരതയാണ് മുന്‍ഗണന: ലുലു ഗ്രൂപ്പ്

ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി രീതിയില്‍ സ്റ്റോറുകളില്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

|

Last Updated

അബൂദബി | പ്രളയ സാഹചര്യത്തില്‍ തങ്ങളുടെ എല്ലാ സ്റ്റോറുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനാണു മുന്‍ഗണനയെന്നും പ്രമുഖ സൂപ്പര്‍-ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് അറിയിച്ചു.

എല്ലാ സ്റ്റോറുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി രീതിയില്‍ സ്റ്റോറുകളില്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യപാരം ഉറപ്പാക്കാന്‍ അധിക വാഹനങ്ങള്‍സജ്ജീകരിച്ചു. കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വില വര്‍ധന ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ അതിജീവിക്കാന്‍ എല്ലാ വിതരണക്കാരുമായും ആശയ വിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. സമ്മര്‍ദ്ദമോ പരിഭ്രാന്തിയോ ആവശ്യമില്ലെന്നു വി നന്ദകുമാര്‍ പറഞ്ഞു.

സി എസ് ആര്‍ സംരംഭങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ദുരിതം അനുഭവിക്കുന്നവര്‍ക്ക് പലചരക്ക് സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തുകൊണ്ട് കാലവര്‍ഷ ക്കെടുതിയില്‍ വലയുന്നവര്‍ക്കും സമൂഹങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest