Connect with us

Kerala

എസ്എഫ്‌ഐഒ നടപടിയില്‍ പുതുമയില്ല; ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞത്: മുഹമ്മദ് റിയാസ്

കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി

Published

|

Last Updated

തിരുവനന്തപുരം | മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത എസ്എഫ്‌ഐഒ നടപടിയില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ തെറ്റാണെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണെന്നും റിയാസ് പറഞ്ഞു.

കേസ് സെറ്റില്‍ ചെയ്തുവെന്നതില്‍ വസ്തുതയില്ല. ബിജെപിയും ആര്‍എസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചാരണം നടത്തിയില്ലേ. അവര്‍ക്കിപ്പോള്‍ എന്താണ് പറയാനുള്ളത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. ബിജെപിക്കെതിരെ അതിശക്തമായ പ്രതികരണം ഉയര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്.

കേരളത്തിനോട് കേന്ദ്രം പക വീട്ടല്‍ സമീപനമാണ് സ്വീകരിച്ചത്. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിരോധമാണ് തുടരുന്നത്. അര്‍ഹമായ വിഹിതം പോലും തരാതെ ബുദ്ധിമുട്ടിച്ചു.  കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ഇന്നും ഇടതുപക്ഷത്തിനൊപ്പമാണ്. ആ വിശ്വാസം തകര്‍ക്കാനാണ് ഈ പ്രചാരണങ്ങളെല്ലാമെന്നും റിയാസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വീണ വിജയന്റെ മൊഴി എടുത്തത്.ചെന്നൈയില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. എസ് എഫ് ഐ ഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ്. ടി വീണയുടെ എക്‌സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

 

Latest