Connect with us

Kerala

വിധി വിശദീകരിക്കാന്‍ ബാധ്യതയില്ല, ഇഫ്താറില്‍ പങ്കെടുത്താല്‍ അനുകൂല വിധിയെന്ന ചിന്ത അധമം; അസാധാരണ പത്രക്കുറിപ്പുമായി ലോകായുക്ത

പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കേസ് സംബന്ധിച്ച് അസാധാര പത്രക്കുറിപ്പുമായി ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുിര്‍വിനിയോഗ കേസ് വിധിയിലും ഇഫ്താര്‍ വിരുന്നും സംബന്ധിച്ച വിശദീകരണ കുറിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. കേസില്‍ ഭിന്ന വിധിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ലോകായുക്ത പ്ത്രക്കുറിപ്പില്‍ പറയുന്നു. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിര്‍ബന്ധമില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും ലോകായുക്ത വ്യക്തമാക്കി

.മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനും ലോകായുക്ത വാര്‍ത്താ കുറിപ്പിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നു. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധിയെന്ന ചിന്ത അധമമാണ് . പരാതിക്കാരനെതിരായ പേപ്പട്ടി പരാമര്‍ശം കുപ്രചരണമെന്നും കുറിപ്പിലുണ്ട്. പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു. കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.