Kerala
വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസ്സമില്ല; നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍
വില്‍പന വിലക്കുള്ളത് വഖ്ഫ് ബോര്‍ഡില്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍.

കൊച്ചി | വഖ്ഫ് കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ, വില്‍പന വിലക്കുള്ളത് വഖ്ഫ് ബോര്‍ഡില്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.
1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖ്ഫ് ചെയ്താല്‍ ഭൂമി മൂന്നു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം.
1954ലെ വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസ്സമില്ല. 1994ലെ വഖ്ഫ് ഭേദഗതി നിയമം കൂടി പരിശോധിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
---- facebook comment plugin here -----