Connect with us

sasi tharoor

കോഴിക്കോട്ട് കോണ്‍ഗ്രസ്സിന്റെ ഫലസ്തീന്‍ റാലിയില്‍ ശശി തരൂരിന് ഇടമില്ല

ലീഗ് റാലിയിലെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് നിലപാടാണെന്നു തരൂര്‍ ന്യായീകരിച്ചിരുന്നു

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് 23ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ റാലിയിലെ പ്രസംഗകരില്‍ പ്രവര്‍ത്തകസമതി അംഗം ശരി തരൂരിന്റെ പേരില്ല.

കോഴിക്കോട്ട് മുസ്്‌ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ ഇസ്‌റാഈല്‍ അനുകൂല പ്രസംഗം നടത്തി കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയതിന്റെ പേരിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നത് എന്നാണു വിവരം. മുസ്ലിം ലീഗ് റാലിയുടെ പ്രൗഢി കെടുത്തും വിധം പ്രസംഗിക്കുകയും താന്‍ കോണ്‍ഗ്രസ് നിലപാടാണു ലീഗ് പരിപാടിയില്‍ പറഞ്ഞതെന്നു ന്യായീകരിക്കുകയും ചെയ്തിരുന്നു തരൂര്‍.

ഇതോടെ യു ഡി എഫില്‍ ഉറഞ്ഞുകൂടിയ പ്രതിസന്ധി പരിഹരിക്കാനായാണ് കേരളത്തില്‍ കോണ്‍ഗ്രസ് റാലി നടത്തുന്നത്. ഡല്‍ഹിയില്‍ എന്തുകൊണ്ടുറാലി നടത്തുന്നില്ല എന്ന ചോദ്യം നിലനില്‍ക്കെയാണ് കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് റാലി നടത്തുന്നത്.

കോഴിക്കോട്ടെ പരിപാടി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക. കെ സുധാകരന്‍ അധ്യക്ഷനാകും. വി ഡി സതീശനും സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രസംഗിക്കും.

 

Latest