National
പാർലിമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര വേളയും സ്വകാര്യ ബില്ലവതരണവും ഇല്ല
പതിനേഴാം ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനമാണ് 18ന് ആരംഭിക്കുന്നത്.
ന്യൂഡൽഹി | ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പാർലിമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയോ സ്വകാര്യ അംഗങ്ങളുടെ ബില്ലവതരണമോ ഉണ്ടാകില്ല. ലോക്സഭാ, രാജ്യസഭാ സെക്രേട്ടറിയറ്റുകൾ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സമ്മേളനത്തിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടാകുമെന്നും താൽക്കാലിക കലണ്ടറിനെക്കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നും സെക്രട്ടേറിയറ്റുകൾ അറിയിച്ചു.
പതിനേഴാം ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനമാണ് 18ന് ആരംഭിക്കുന്നത്.
---- facebook comment plugin here -----