Connect with us

National

പുറത്തുവന്ന വാര്‍ത്തയില്‍ ലജ്ജയില്ല; ഖുശ്ബു സുന്ദര്‍

വീഴ്ച്ചകളൊന്നും നിങ്ങളുടെ പാതയുടെ അവസാനമാണെന്ന് കരുതരുത്.

Published

|

Last Updated

ഹൈദരാബാദ്|പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും പുറത്തുവന്ന വാര്‍ത്തയില്‍ തനിക്ക് ലജ്ജയില്ലെന്നും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍.

എട്ടാം വയസ്സിലാണ് പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. കുറ്റവാളിക്ക് നാണക്കേടുണ്ടാകണമെന്ന് കരുതിയാണ് ഇപ്പോള്‍ പറഞ്ഞതെന്നും ബിജെപി നേതാവ് പറഞ്ഞു.

സ്ത്രീകള്‍ ശക്തരായിരിക്കുകയും സ്വയം നിയന്ത്രിക്കുകയും വേണം. വീഴ്ച്ചകളൊന്നും നിങ്ങളുടെ പാതയുടെ അവസാനമാണെന്ന് കരുതരുത്. എനിക്കുണ്ടായതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇത്രയും വര്‍ഷമെടുത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി അടുത്തിടെ നോമിനേറ്റ് ചെയ്തിരുന്നു. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിലാണ് ഉത്തരവ്.

 

 

Latest