Connect with us

Kerala

മഅ്ദനിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല

രോഗശാന്തിക്കായി പ്രാർഥന തുടരണമെന്ന് കുടുംബം അഭ്യര്‍ഥിച്ചതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍

Published

|

Last Updated

കൊച്ചി | അസുഖ ബാധിതനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നിലനിർത്തുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഹൃദയസംബന്ധമായ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.

രോഗശാന്തിക്കായി പ്രാർഥന തുടരണമെന്ന് കുടുംബം അഭ്യര്‍ഥിച്ചതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ അറിയിച്ചു.

മഅ്ദനിയുടെ രോഗശാന്തിക്ക് വേണ്ടി പ്രാർഥന നടത്തണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരും കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.

---- facebook comment plugin here -----

Latest