Connect with us

National

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് സ്റ്റേ ഇല്ല; മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാന്‍വാപ്പി മസ്ജിദിന്റെ പരിസരത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ജസ്റ്റിസ് രോഹിത് രഞ്ചന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടു. 

Published

|

Last Updated

അലഹബാദ് | ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദ് പരിപാലന സമിതി നൽകിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ച് കൊണ്ട് വാരാണാസി കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് മസ്ജിദ് പരിപാലന സമിതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ജസ്റ്റിസ് രോഹിത് രഞ്ചന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിനകം പുതുക്കിയ ഹര്‍ജി നല്‍കാനും കോടതി നിർദേശം നൽകി. അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൂജക്ക് ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കകം ‘ വ്യാസ് കാ തെഹ്ഖാന ‘ എന്ന നിലവറയില്‍ പൂജ നടപടികള്‍ ആരംഭിച്ചു. മസ്ജിദിന്റെ വുളുഖാനയിലുള്ള നിര്‍മിതി ശിവലിംഗമാണെന്നും അതില്‍ പൂജ ചെയ്യണമെന്നും ആവശ്യപ്പെട്ട് വി എച്ച് പി അടക്കമുള്ള സംഘടനകളാണ് മുന്നോട്ട് വന്നത്.

Latest