SFI
ഒരു ക്യാമ്പസ്സിലും ഇടിമുറിയില്ല; മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം: പി എം ആര്‍ഷോ
വിമര്‍ശനങ്ങളെ എസ് എഫ് ഐ സ്വാഗതം ചെയ്യുന്നു.
തിരുവനന്തപുരം | കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നതായും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം, വിദ്യാര്‍ഥികളോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങളെ എസ് എഫ് ഐ സ്വാഗതം ചെയ്യുന്നു. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണ്. കൊഴിലാണ്ടിയിലെ എസ് എഫ് ഐ ഏരിയാ സെക്രട്ടറി യുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. പരാമര്‍ശത്തിലെ പിശക് ഗൗരവമായി പരിശോധിക്കും.
ഏരിയാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കു കയായിരുന്നു. കേള്‍വി നഷ്ടമായി. അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളജ് തയ്യാറാകണം. എസ് എഫ് ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു.
സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ് എഫ് ഐയെ വലിച്ചിഴച്ചു. മൂന്നു പ്രവര്‍ത്തകര്‍ പ്രതിയായി. അവരെ എസ് എഫ് ഐ പുറത്താക്കിയിരുന്നു. സി ബി ഐ റിപ്പോര്‍ട്ട് വന്നിരുന്നു. അതിലെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യാത്തതെന്നും ആര്‍ഷോ ചോദിച്ചു.