Connect with us

National

അവാസ്തവം; ബി ജെ പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി അജിത് പവാര്‍

ഞാന്‍ എപ്പോഴും എന്‍.സി.പിയില്‍ തന്നെ തുടരുമെന്നും അജിത് പവാര്‍.

Published

|

Last Updated

മുംബൈ| ബി ജെ പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി അജിത് പവാര്‍. മാധ്യമങ്ങള്‍ ഒരു കാരണവുമില്ലാതെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭ്യൂഹങ്ങളില്‍ ഒരു സത്യവുമില്ല. ഞാന്‍ എന്‍ സി പിയോടൊപ്പമാണ്. ഞാന്‍ എപ്പോഴും എന്‍ സി പിയില്‍ തന്നെ തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി.ഇത്തരം കിംവദന്തികള്‍ കാരണം എന്‍ സി പി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. അവരോട് പറയാനുള്ളത് ആശങ്കപ്പെടേണ്ട എന്നാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലാണ് എന്‍ സി പി രൂപീകരിക്കപ്പെട്ടത്. എന്‍ സി പി അധികാരത്തിലും പ്രതിപക്ഷത്തുമായിരുന്ന സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അജിത് പവാറിനൊപ്പം എന്‍ സി പിയിലെ ഒരുവിഭാഗം എം എല്‍ എമാര്‍ ബി ജെ പി സഖ്യത്തിലെത്തുമെന്ന വാര്‍ത്തകള്‍ നേരത്തെതന്നെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും അജിത് പവാര്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest