Connect with us

lokayukta ordinance

ലോകായുക്ത നിയമ ഭേദഗതിക്ക് അടിയന്തര സ്‌റ്റേ ഇല്ല

ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്റെ വാദം ഹൈക്കോടതി തള്ളി.

Published

|

Last Updated

കൊച്ചി | ലോകായുക്ത നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയത സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അടിയന്തര സ്‌റ്റേ ഇല്ല. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്റെ വാദം ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹരജി സമര്‍പ്പിച്ചത്.

അതേസമയം, ഹരജിയിലെ മറ്റ് വിഷയങ്ങള്‍ കോടതി വിശദമായി പരിശോധിക്കും. ഇതിനായി ഹരജി ഫയലിൽ സ്വീകരിച്ച് പരിഗണനക്കായി മാറ്റിയിട്ടുണ്ട്. മാർച്ച് ഏഴിന് പരിഗണിക്കും. അതേസമയം, ലോകായുക്ത വിധിയിൽ സർക്കാർ നടപടികൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമാകുമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

Latest