Connect with us

International

ഗസ്സയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ല; ഐക്യരാഷ്ട്രസഭ

ഗസ്സയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ്

Published

|

Last Updated

ജനീവ| ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗസ്സയിലെ ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പെടുത്തി. ഗസ്സയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവര്‍ത്തിച്ചു.

ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ എന്നിവ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

ഗസ്സയിലെ സ്‌കൂളിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം ശക്തമായിതന്നെ മുന്നോട്ടുപോകുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

 

 

 

Latest