Connect with us

Kerala

എ ഡി ജി പി ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ല: ഇ പി ജയരാജന്‍

ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണുന്നതില്‍ എന്ത് അന്തര്‍ധാരയെന്നും അദ്ദേഹം ചോദിച്ചു

Published

|

Last Updated

നീലേശ്വരം | എ ഡി ജി പി അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ലെന്ന് സി പി എം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണുന്നതില്‍ എന്ത് അന്തര്‍ധാരയെന്നും അദ്ദേഹം ചോദിച്ചു. സി പി എം നീലേശ്വരം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാര്‍ക്സിറ്റ് വിരുദ്ധ രോഗം ബാധിച്ചിരിക്കുകയാണ് . അയാള്‍ എന്താണ് പറയുന്നതെന്ന് അയാള്‍ക്ക് നിശ്ചയമില്ല. തൃശൂരില്‍ 86,985 വോട്ട് യൂ ഡി എഫിന് കുറഞ്ഞു. 16,226 വോട്ട് എല്‍ ഡി എഫിന് വര്‍ധിച്ചു. 76, 000-ല്‍പരം വോട്ടിന് സുരേഷ് ഗോപി വിജയിച്ചു. ഇതില്‍ എന്താണ് അന്തര്‍ധാരയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്ക് നേരേ അക്രമംതുടങ്ങിയിട്ട് കാലമേറെയായി. എന്തെങ്കിലും വാസ്തവം ഉണ്ടോ. കേരളത്തെ വികസനപാതയിലേക്ക് നയിക്കുന്ന പാര്‍ട്ടിയെ തകര്‍ക്കണമെങ്കില്‍ നേതാക്കളെ തകര്‍ക്കണം. അതാണ് ബി ജെ പി യും കോണ്‍ഗ്രസും നടത്തികൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ചറിയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തില്‍ സി പി എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ അധ്യക്ഷനായി.

 

---- facebook comment plugin here -----

Latest