Kerala
പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കൊച്ചി ആര്‍ എസ് എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജാമ്യം നല്‍കിയാല്‍ കേസന്വേഷണം പ്രതികള്‍ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
2022 ഏപ്രിലിലാണ്, ആര്‍ എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. പാലക്കാട് മേലാമുറി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
---- facebook comment plugin here -----