Connect with us

Editors Pick

ഓർമകൾ ഉണ്ടായിരിക്കണം

Published

|

Last Updated

ചില കാര്യങ്ങൾ ഓർമിച്ചുകൊണ്ടേയിരിക്കുകയെന്നത് ചരിത്രപരമായ അനിവാര്യതയാണ്. ബാബരി പള്ളി തകർന്നുവീണതല്ല. പൊളിച്ച് മാറ്റിയതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഉയർന്നുവന്ന അവകാശവാദങ്ങൾക്കിടയിൽ ബാബരി പള്ളി വിശാലമായ രാഷ്ട്രീയ പ്രയോജനമുള്ള “തർക്ക’മായി പരിണമിക്കുകയായിരുന്നു.

തന്ത്രപരമായ നീക്കങ്ങളുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോയി 1992 ഡിസംബർ ആറിന് തകർക്കപ്പെടുമ്പോഴും ചരിത്രത്തിൽ നിന്ന് ആ പള്ളി മാഞ്ഞുപോകുന്നില്ല. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയെന്ന ആശയത്തിനേറ്റ ഏറ്റവും കനത്ത പ്രഹരമായി അനേകായിരം മതേതര മനുഷ്യർ അതിനെ അടയാളപ്പെടുത്തുന്നു.

ആ മനുഷ്യരുടെ ഓർമയിൽ തലയുയർത്തി നിൽക്കുന്ന താഴികക്കുടങ്ങൾ ഇന്ത്യൻ പൈതൃകത്തിന്റെ ഉജ്ജ്വല കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും. സൃഷ്ടിക്കപ്പെട്ട നിയമവ്യവഹാരവും അതിന് പിറകേ വന്ന വിധിയുമൊന്നും ആ പൈതൃകത്തിന്റെ ഔന്നത്യം ഇല്ലാതാക്കുന്നില്ല.

 

 

Latest