Kerala
സമ്പൂര്‍ണ ഐക്യം വേണം, മാധ്യമങ്ങളോട് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയരുത്; കേരള നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്
കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്ന് തത്കാലം മാറ്റില്ല.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത കേരള നേതാക്കളുടെ യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്ന് തത്കാലം മാറ്റില്ല.
സമ്പൂര്‍ണ ഐക്യം വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കി. മാധ്യമങ്ങളോട് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ ഒരു നേതാവിനും അവകാശമില്ല. ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തും.
കേരളത്തില്‍ മാറ്റം അനിവാര്യമാണെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. യു ഡി എഫിനെ അധികാരത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. അടുത്ത വര്‍ഷം ജനദ്രോഹ, വര്‍ഗീയ ശക്തികളെ ജനം പരാജയപ്പെടുത്തും.
അതിനിടെ, തനിക്കും വി ഡി സതീശനും ഇടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടാണെന്ന് കെ സി വേണുഗോപാലും വ്യക്തമാക്കി. പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ പറഞ്ഞു.