Kerala
പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹരജി
ഹരജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വിജിലന്‍സ് കോടതയില്‍ ഹരജി.പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹരജിക്കാരന്‍. ഹരജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
---- facebook comment plugin here -----