Kerala
കുട്ടികളുടെ വസ്ത്രധാരണത്തില്‍ ലിംഗഭേദം പാടില്ല: വനിതാ കമ്മീഷന്‍ അധ്യക്ഷ
കോഴിക്കോട് | ലിംഗഭേദമില്ലാതെ കുട്ടികള്‍ക്ക് വസ്ത്രധാരണം ചെയ്യാന്‍ സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അധ്യാപകര്‍ക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ലാസുകളില്‍ എത്താനാവണമെന്നും സതീദേവി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകര്‍ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ചില കോളജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു ഇത്.
---- facebook comment plugin here -----