Connect with us

budget- kn balagopal

ബജറ്റില്‍ രാഷ്ട്രീയ വിവേചനമുണ്ടാകരുത്: മന്ത്രി ബാലഗോപാല്‍

കേരളത്തിന് പ്രത്യേക പദ്ധതികള്‍ വേണം; സില്‍വര്‍ലൈനില്‍ കേന്ദ്രനിക്ഷേപം അനുവദിക്കണം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റില്‍ രാഷ്ട്രീയ വിവേചനമുണ്ടാകരുതെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ അവഗണിക്കരുത്. സംസ്ഥാനത്തിന്റെ താത്പര്യം ഹനിക്കരുതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൊതുബജറ്റ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റില്‍ കേരളത്തിന് പ്രത്യേക പദ്ധതികള്‍ വേണം. വായ്പയെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള പരിധികള്‍ ഒഴിവാക്കണം. കേരളം പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രനിക്ഷേപം അനുവദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest