Connect with us

Kerala

ബെല്‍റ്റും തുടലുമുണ്ടായിരുന്നു; അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് മാതാവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുറിവ് കഴുകിയത് പിതാവാണ്

Published

|

Last Updated

പത്തനംതിട്ട  | പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് മാതാവ്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നതായി കുട്ടിയുടെ മാതാവ് രജിനി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുറിവ് കഴുകിയത് പിതാവാണ്. സോപ്പ് വങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങള്‍ തന്നെയാണ് കുഞ്ഞിനെ കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. എന്നാല്‍ പരുക്കിന്റെ ഗൗരവം ഡോക്ടര്‍ മനസിലാക്കിയില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കുഞ്ഞ് പറഞ്ഞത് കടിച്ചത് തെരുവ് നായ അല്ലെന്നാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല. കഴുത്തില്‍ ബെല്‍റ്റുണ്ട്, തുടലുണ്ട്. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ അലഞ്ഞു തിരിഞ്ഞ് നടക്കില്ലല്ലോ ആരുടേയോ വീട്ടില്‍ വൈറസ് ബാധിച്ച നായയെ ഇറക്കി വിട്ടതാണ് – കുട്ടിയുടെ അമ്മ പറഞ്ഞു.

ആഗസ്റ്റ സ്റ്റ് 13-നാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. കണ്ണിന് സമീപത്തും കഴുത്തിലും തോളിലുമടക്കം എട്ടിടത്ത് കടിയേറ്റു.

Latest