Connect with us

Kerala

ജാഗ്രതക്കുറവുണ്ടായി; നിയമന വിവാദങ്ങള്‍ അവമതിപ്പുണ്ടാക്കിയതായി സിപിഎം സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം |  നിയമന വിവാദങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കോര്‍പ്പറേഷനിലെ കരാര്‍ നിയമന കത്ത് വിവാദവും സര്‍വകലാശാലകളിലെ നിയമനവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. പ്രശ്നങ്ങള്‍ക്ക് കാരണം ജാഗ്രതക്കുറവാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു.

കത്ത് വിവാദം പ്രതിപക്ഷത്തിന് ആയുധമായി മാറിയ സാഹചര്യത്തില്‍
പ്രതിരോധിക്കാനാണ് പാര്‍ട്ടി നീക്കം. ജില്ലാ കമ്മിറ്റി കത്ത് വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവാദങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതും യോഗം ചര്‍ച്ച ചെയ്തു. വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കും. ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു.

 

Latest