Kerala
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകും: രാജീവ് ചന്ദ്രശേഖര്‍
ഭീകരരുടെ ഉദ്ദേശം ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുത്തുകയുമാണ് എന്ന് വ്യക്തമാണ്.

തിരുവനന്തപുരം | ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാശ്മീരിലെ സമാധാനം തകര്‍ക്കാന്‍ ഭീകരവാദികള്‍ ശ്രമം നടത്തുകയാണ്. ് ശക്തമായ രീതിയില്‍ തിരിച്ചടിക്കും
വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരരുടെ ഉദ്ദേശം ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുത്തുകയുമാണ് എന്ന് വ്യക്തമാണ്. വിനോദ സഞ്ചാര മേഖലയില്‍ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ട്. സഞ്ചരികളെ ഭീകരര്‍ ലക്ഷ്യമിടാന്‍ കാരണം അതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
---- facebook comment plugin here -----