Connect with us

Online Class

നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ സംപ്രേഷണമില്ല

ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഉണ്ടാവില്ല. കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവില്ലെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

ഇതിന് പകരമായി ഈ ക്ലാസുകളുടെ പുനഃസംപ്രേഷണം ശനി മുതല്‍ തിങ്കള്‍ വരെ നിലവിലെ ക്രമത്തില്‍ ഉണ്ടാവും. ഇതേ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ലഭ്യമാക്കുമെന്നും സി ഇ ഒ അറിയിച്ചു.

ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.