Connect with us

Kerala

തൃശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്കില്ല

അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കും നഴ്‌സുമാരെ ലഭ്യമാക്കും

Published

|

Last Updated

തൃശൂര്‍ |  തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നാളെ പൂര്‍ണതോതില്‍ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കും നഴ്‌സുമാരെ ലഭ്യമാക്കും. നഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റ്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ചര്‍ച്ച വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അതേ സമയം തൃശൂരില്‍ സൂചന പണിമുടക്ക് തുടരാനാണ് യുഎന്‍എ തീരുമാനം. നഴ്‌സുമാരെ മര്‍ദ്ദിച്ച നെയ്ല്‍ ആശുപത്രി ഉടമ ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്‌സുമാര്‍ പ്രതിരോധിച്ചു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചത്.

Latest