Connect with us

Kerala

25 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉണ്ടാകില്ല; പുതിയ മാര്‍ഗരേഖയുമായി കെ എസ് ആര്‍ ടി സി

മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും കണ്‍സഷനുണ്ടാകില്ല.

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥി കണ്‍സഷന് പുതിയ മാര്‍ഗരേഖയുമായി കെ എസ് ആര്‍ ടി സി. 25 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉണ്ടാകില്ല.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് യാത്രാ നിരക്കിന്റെ 30 ശതമാനം കണ്‍സഷന്‍ നല്‍കും. മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും കണ്‍സഷനുണ്ടാകില്ല.

2016 മുതല്‍ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടായെന്നും ഈ തുക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

Latest