Editors Pick
ഈ മൃഗങ്ങൾ ഉറങ്ങാറില്ലെന്ന്...
ഇവയുടെ എല്ലാം ഉറക്കത്തിന്റെ പാറ്റേണുകൾ പരിശോധിച്ചാൽ എല്ലാവരും ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ആണ് കൂടുതലായും ഉറങ്ങാതിരിക്കുന്നതെന്ന് മനസ്സിലാക്കാം
ജന്തു ലോകം കൗതുകങ്ങൾ നിറഞ്ഞതാണ്. ഉറക്കം എല്ലാ ജീവികൾക്കും പ്രധാനവും ആണ്. എന്നാൽ കുറച്ചു മാത്രം ഉറങ്ങുന്ന അല്ലെങ്കിൽ ഒട്ടും ഉറക്കം ഇല്ലാത്ത ചില ജീവികളെക്കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരം ചില ജീവികളെ പരിചയപ്പെടാം.
ഉറുമ്പുകൾ
ഉറുമ്പുകൾ വളരെ കുറഞ്ഞ സമയമേ ഉറങ്ങാറുള്ളൂ എന്നതാണ് സത്യം. അധിക സമയങ്ങളിലും ഇവ ഭക്ഷണം തേടുകയും മറ്റ് കാര്യങ്ങളിൽ ഏർപ്പെടുകയും ആണ് ചെയ്യുന്നത്.
കറുത്ത തവളകൾ
മാസങ്ങളോളം ഉറങ്ങാതിരിക്കാനുള്ള കഴിവുള്ള ജീവികളാണ് കറുത്ത തവളകൾ. ഇനി ഉറങ്ങുന്ന സമയത്ത് ഗാഢനിദ്രയെക്കാൾ ചെറു മയക്കങ്ങളാണ് ഇവ സ്വീകരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സൂചനകളോടും ഭീഷണികളോടും ജാഗരൂകരായിരിക്കാനാണ് ഇവർ ഉറങ്ങാതിരിക്കുന്നത് എന്ന് ഗവേഷകർ പറയുന്നു.
മാൻ
മാനുകളും വളരെ കുറച്ചു മാത്രം ഉറങ്ങുന്ന ജീവികളാണ്. വേട്ടയാടപ്പെടും എന്ന പേടിയാലോ ദേശാടന സമയങ്ങളിലോ ഇവ ഒട്ടും ഉറങ്ങാതെ ജാഗരൂകരായിരിക്കുന്നു. ചെറിയ ഒരു ശബ്ദം കേട്ടാൽ പോലും ഓടി മാറാൻ വേണ്ടിയാണ് ഇവ ഉറങ്ങാതിരിക്കുന്നത്.
ഡോൾഫിനുകൾ
ഡോൾഫിനുകൾക്കും ഉറക്കം കുറവാണ്. ഇനി ഉറങ്ങുന്ന സമയങ്ങളിൽ തന്നെ അവരുടെ തലച്ചോറിന്റെ ഒരു വശം ഉറങ്ങുകയും മറ്റേത് ഉണർന്നിരിക്കുകയും ചെയ്യുന്നു. ഇത് വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ സദാ ജാഗരൂകരായിരിക്കാനാണ്.
ആനകൾ
ആനകൾ പലപ്പോഴും യാത്ര ചെയ്യുന്നവർ ആയതിനാൽ ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. അവരുടെ ഉറക്ക രീതികൾ സാമൂഹിക ഘടനയെയും ഭക്ഷണത്തിനായുള്ള നിരന്തരമായ തിരയലിനെയും അപേക്ഷിച്ചാണ്.
ഈ ജീവികളെ പോലെ ഒട്ടും ഉറങ്ങാതിരുന്നാൽ എന്താവും അല്ലെ നമ്മുടെ അവസ്ഥ. എന്നാൽ ഇവയുടെ എല്ലാം ഉറക്കത്തിന്റെ പാറ്റേണുകൾ പരിശോധിച്ചാൽ എല്ലാവരും ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ആണ് കൂടുതലായും ഉറങ്ങാതിരിക്കുന്നതെന്ന് മനസ്സിലാക്കാം. ചിലർ ആഹാരം തേടുന്ന രീതി അനുസരിച്ചും സഞ്ചാര രീതി അനുസരിച്ചും ഉറക്കം വെട്ടികുറച്ചവരാണ്.