Connect with us

Health

നിങ്ങളുടെ ശ്രദ്ധയെ നശിപ്പിക്കുന്ന ചില മോശം ശീലങ്ങൾ ഇവയാണ്

മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് മൾട്ടി ടാസ്കിങ് എന്നത്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ ശ്രദ്ധയെ ബാധിച്ചേക്കാം.

Published

|

Last Updated

ന്ത് കാര്യം ചെയ്യുമ്പോഴും ഫോക്കസ് അല്ലെങ്കിൽ ശ്രദ്ധ നിർണായക ഘടകമാണ്. നിങ്ങളുടെ ഉൽപാദനക്ഷമതയെ തടസ്സപ്പെടുത്തുന്ന ചില ദൈനംദിന ശീലങ്ങൾ തിരിച്ചറിഞ്ഞ് മാറ്റുന്നതിലൂടെയാണ് ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ഉള്ള മനുഷ്യനായി നിങ്ങൾ മാറുന്നത്.മികച്ച ശ്രദ്ധ ലഭിക്കുന്നതിനായി എന്തൊക്കെ ശീലങ്ങളെ കൂടെ കൂട്ടാം എന്ന് നോക്കാം.

നിർജലീകരണം ഒഴിവാക്കാം

  • നിർജലീകരണം നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം കുറയ്ക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്.

ഉറക്കക്കുറവ് ഒഴിവാക്കാം

  • ഉറക്കക്കുറവും ഓർമ്മയെയും ശ്രദ്ധയെയും ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ 7 മുതൽ 8 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം

  • സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ശ്രദ്ധ കുറയ്ക്കുകയും സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളെ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നും തടയുന്നു.

മൾട്ടി ടാസ്കിങ് കാര്യക്ഷമത കുറയ്ക്കും

  • മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ് മൾട്ടി ടാസ്കിങ് എന്നത്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ ശ്രദ്ധയെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഫോക്കസ് നിലനിർത്താൻ നല്ലതാണ്.

പ്രഭാത ശീലങ്ങൾ

  • രാവിലെ എഴുന്നേറ്റ് ഉടൻ ടിവിയോ ഫോണോ നോക്കുന്നതും നിങ്ങളുടെ പ്രഭാതം അലസമായി തുടങ്ങുന്നതും നിങ്ങളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യമാണ്.

മോശം ഭക്ഷണക്രമം

  • മോശം ഭക്ഷണക്രമം നിങ്ങളുടെ ഊർജ്ജനിലകളെ ദോഷകരമായി ബാധിക്കുന്നു.തലച്ചോറിന് ഇന്ധനം നൽകാൻ കഴിയാതെ വരുമ്പോൾ ശ്രദ്ധയും കുറയുന്നു.

കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം എന്നാണ് ആഗ്രഹമെങ്കിൽ ഈ കാര്യങ്ങളിൽ വീട്ടു വീഴ്ച്ച ചെയ്യാതെ മുന്നോട്ട് പൊയ്ക്കോളൂ.