Connect with us

Editors Pick

ഇവയാണ് കുഞ്ഞുങ്ങളെ തിന്നുന്ന മൃഗങ്ങൾ

കടുത്ത വിശപ്പുള്ള സമയങ്ങളിൽ പെൺ ധ്രുവക്കരടികൾ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നതായി കാണപ്പെടുന്നു.

Published

|

Last Updated

രേ ജീവി വർഗ്ഗത്തിൽ പെട്ട ജീവികളെ ഭക്ഷിക്കുന്ന ശീലം ചില ജീവികളിൽ കാണാറുണ്ട്. എന്നാൽ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നതിന്റെ പേരിൽ പ്രശസ്തമായ ചില ജീവികളുടെ പട്ടിക നോക്കാം…

ഹാംസ്റ്റർ

പെൺ ഹാംസ്റ്ററുകൾക്ക് സമ്മർദ്ദമോ ഭീഷണിയോ തോന്നിയാൽ അല്ലെങ്കിൽ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ അവരവരുടെ കുഞ്ഞുങ്ങളെ കഴിക്കാറുണ്ട്.

 

മുതലകൾ

സാധാരണയായി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ശീലമാണ് മുതലകൾക്ക്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ മുതിർന്ന മുതലകൾ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നത് കാണാറുണ്ട്.

 

ധ്രുവക്കരടികൾ

കടുത്ത വിശപ്പുള്ള സമയങ്ങളിൽ പെൺ ധ്രുവക്കരടികൾ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നതായി കാണപ്പെടുന്നു.

 

കോലകൾ

ഇടയ്ക്കിടെ കുഞ്ഞുങ്ങളെ കഴിക്കുന്ന ശീലമുള്ളവരാണ് കോലകൾ.പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും മറ്റു പ്രശ്നങ്ങളോ ഉള്ളപ്പോൾ ഇവ സ്വന്തം കുഞ്ഞുങ്ങളെ കഴിക്കുന്ന ശീലം കാണിക്കാറുണ്ട്.

 

പാമ്പുകൾ പല്ലികൾ

പാമ്പുകൾ, പല്ലികൾ തുടങ്ങിയ ചില ഉരഗ വർഗ്ഗങ്ങൾ അവയുടെ കുഞ്ഞുങ്ങളെ തിന്നുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. സാധാരണയായി കുഞ്ഞുങ്ങളെ കഴിക്കുന്നവർ അല്ല ഇവർ.

 

എലി

ഹാംസ്റ്ററുകളെപ്പോലെ പെൺ എലികളും കുഞ്ഞുങ്ങളെ തിന്നേക്കാം.പ്രത്യേകിച്ച് അവ സമ്മർദ്ദത്തിൽ ആണെങ്കിലോ കുഞ്ഞുങ്ങൾക്ക് രോഗമോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിലാണ് ഇത്തരത്തിൽ ചെയ്യാറുള്ളത്.

ഇവയാണ് പ്രധാനമായും കുഞ്ഞുങ്ങളെ തിന്നുന്ന അമ്മമാർ.

Latest