Editors Pick
ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ ഇവയാണ് !
ഈ അതിവേഗ ട്രെയിനുകളുടെ ലിസ്റ്റിൽ വളരെ താഴെയാണെങ്കിലും നിലവിൽ ഇന്ത്യയുടെ റെയില്‍ സൗകര്യങ്ങളനുസരിച്ച് വേഗത കൂടിയ ട്രെയിനാണ് വന്ദേഭാരത് സര്‍വീസുകള്‍ , മണിക്കൂറില്‍ 180 കിലോമീറ്ററാണ് നിലവിൽ ഇതിന്‍റെ വേഗത.
വേഗതയേറിയ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിന് ഈ കാലത്ത് വേഗതയേറിയ സഞ്ചാരസൗകര്യങ്ങളും അത്യാവശ്യമാണെന്ന് ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ സഞ്ചാരപഥങ്ങളും വാഹനങ്ങളും കണ്ടെത്തുന്ന തിരക്കിലാണ് ലോകം.
താരതമ്യേന കൂടുതൽ മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന റെയില്‍ എന്ന യാത്രാമാധ്യമത്തില്‍ പുതിയ പരിഷ്കാരങ്ങൾ നടത്തുകയാണ് മിക്ക രാജ്യങ്ങളും. പരിഷ്കരിച്ച റെയിൽപാതകള്‍, വേഗതയേറിയ വണ്ടികള്‍ എല്ലാം നിര്‍മ്മിച്ചു കാലത്തിന്റെ വേഗതക്കൊപ്പം ഓടിയെത്താന്‍ ശ്രമിക്കുകയാണവര്‍.
ഷാങ്ഹായ് മഗ്ലേവ്
- അതിവേഗ റെയിൽ യാത്രയുടെ ലോകത്ത് ചൈന തന്നെയാണ് പ്രധാന ശക്തിയായി തുടരുന്നത്. ഷാങ്ഹായ് മഗ്ലേവ് എന്ന ചൈനീസ് വണ്ടിയാണ് ഏറ്റവും വേഗതയേറിയ വാണിജ്യ ട്രെയിന്‍ സര്‍വീസ്. മണിക്കൂറിൽ 460 കി.മീ (286 മൈൽ) വേഗതയിൽ ഓടുകയും 501 കി.മീ / മണിക്കൂർ (311 മൈൽ) എന്ന റെക്കോർഡ് വേഗത കൈവരിക്കുകയും ചെയ്യാന്‍ കെല്‍പുള്ളതാണിത്. കാന്തിക ലെവിറ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം , ഈ സാങ്കേതികത പ്രതിരോധം കുറയ്ക്കുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സി ആര്‍ ഹാര്‍മണി
- ഷാങ്ഹായ് മാഗ്ലേവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും ചൈനീസ് ട്രെയിൻ തന്നെ. സി ആര്‍ ഹാര്‍മണിയെന്ന ഇതിന് മണിക്കൂറില്‍ 350 എന്ന ശ്രദ്ധേയമായ ഉയർന്ന വേഗതയാണുള്ളത്.
സി ആര്‍ ഫക്സിംഗ്
- ചൈനയുടെ തന്നെ സി ആര്‍ ഫക്സിംഗ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ മൂന്നാം സ്ഥാനത്താണ്, മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് ഇത്. ഊർജ്ജ കാര്യക്ഷമത, സുരക്ഷ, യാത്രക്കാരുടെ സൗകര്യം എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിപുലീകരിക്കുന്ന ചൈനയുടെ റെയിൽ ശൃംഖലയുടെ പ്രധാന ഭാഗം തന്നെയാണ് ഈ അതിവേഗ റെയിൽ സേവനങ്ങള്‍.
ഡിബി ഇൻ്റർസിറ്റി-എക്സ്പ്രസ്
- മൂന്ന് സ്ഥാനങ്ങളും കൈവശപ്പെടുത്തിയ ചൈനയുടെ തൊട്ടുപിന്നില്‍ വരുന്നത് ജർമ്മനിയുടെ ഡിബി ഇൻ്റർസിറ്റി-എക്സ്പ്രസ് (ഐസിഇ) അതിവേഗ ട്രെയിനാണ്. യാത്ര ആരംഭിച്ച് വളരെ വേഗത്തില്‍ തന്നെ മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിവുള്ള ഈ ട്രെയിനുകൾ ജർമ്മനിയിലുടനീളമുള്ള വേഗതയേറിയതും കാര്യക്ഷമവുമായ യാത്രയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതും യാത്രക്കാര്‍ക്ക് സുഗമവും വിശ്വസനീയവുമായ സേവനം വാഗ്ദാനം ചെയ്യുന്നു.
SNCF TGV
- ചൈനയ്ക്കും ജർമ്മനിക്കും ശേഷം, ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ
അഞ്ചാം സ്ഥാനത്തെത്ത് നില്‍ക്കുന്നത് ഫ്രാന്‍സിൻ്റെ SNCF TGV എന്ന ട്രെയിനാണ്.മണിക്കൂറില്‍ 320 കിലോമീറ്റർ വേഗതയിൽ,സഞ്ചരിക്കാന്‍ ഇതിന് കഴിയും SNCF TGV (ട്രെയിൻ ഗ്രാൻഡെ വിറ്റെസ്സെ) അതിവേഗ റെയിൽ പദ്ധതിയില്‍ ഫ്രാന്‍സിന്‍റെ ഒരു മികച്ച തുടക്കമാണിത്. കാര്യക്ഷമതയ്ക്കും കൃത്യനിഷ്ഠയ്ക്കും പേരുകേട്ട, TGV നെറ്റ്‌വർക്ക് ഫ്രാൻസിലുടനീളമുള്ള പ്രധാന നഗരങ്ങളെയും യൂറോപ്പിൻ്റെ ചില ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു, സുഖകരവും ആധുനികവുമായ യാത്രാ അനുഭവം നല്‍കുന്നതോടൊപ്പം യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
JR ഷിൻകാൻസെൻ
- ഹൈ സ്പീഡ് റെയിൽ മേഖലയിൽ ഒരു പ്രധാന താരമാണ് ജപ്പാന്‍റെ JR ഷിൻകാൻസെൻ ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാന്‍ ഇതിന് ശേഷിയുണ്ട്.
ONCF അൽ ബൊറാഖ്
ജപ്പാന് ശേഷം അതിവേഗ ട്രെയിനുകളുടെ ലിസ്റ്റില്‍ മൊറോക്കോയുടെ ONCF അൽ ബൊറാഖാണ് ഈ അതിവേഗ റെയിൽ സർവീസ് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു, അതിനാല്‍ ഇത് ആഫ്രിക്കയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറുന്നു.
ഈ അതിവേഗ ട്രെയിനുകളുടെ ലിസ്റ്റിൽ വളരെ താഴെയാണെങ്കിലും നിലവിൽ ഇന്ത്യയുടെ റെയില്‍ സൗകര്യങ്ങളനുസരിച്ച് വേഗത കൂടിയ ട്രെയിനാണ് വന്ദേഭാരത് സര്‍വീസുകള്‍, മണിക്കൂറില്‍ 180 കിലോമീറ്ററാണ് നിലവിൽ ഇതിന്‍റെ വേഗത.