Editors Pick
ലോകത്തിലെ സന്തുഷ്ട ജീവികള്‍ ഇവരാണ് !
ലോകത്തെ സന്തോഷമുള്ള ജീവികളെ തിരഞ്ഞെടുക്കുന്നത് അവരുടെ പൊതുസ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ്.
ലോകത്ത് ഏറ്റവും സന്തോഷം ഉള്ള മനുഷ്യർ ആരാണെന്ന് നമുക്കറിയില്ല. ഓരോരുത്തരുടെയും സന്തോഷം ഓരോ തരത്തിൽ ആണ്. എന്നാൽ ജീവികളിൽ സന്തോഷവാന്മാരായ ചില ജീവികളുണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാൻമാരായ ചില ജീവികൾ ഏതൊക്കെയാണെന്ന് നോക്കാം.
കോക്കകൾ
എപ്പോഴും പുഞ്ചിരിച്ച് പ്രസന്നമായ മുഖം ഉള്ള ജീവികളാണ് കോക്കകൾ. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രത്യേക തരം ജീവികളാണ് ഇവ. ഇവർ മനുഷ്യരോട് ഇടപഴകുന്നത് പോലും സന്തോഷത്തോടെയാണ്. മനുഷ്യരോട് നന്നായി ഇണങ്ങി ജീവിക്കുന്ന ജീവികളാണ് ഇവ.
ഡോൾഫിനുകൾ
എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്ന ജീവികളാണ് ഡോൾഫിനുകൾ. അവർ കൂട്ടമായി സാമൂഹിക ജീവിതമാണ് നയിക്കുന്നത്. ഇവർ ബുദ്ധിയോടെയും സരസമായുമാണ് പെരുമാറുന്നത്. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ഇവരെ വെള്ളത്തിലെ സന്തോഷത്തിന്റെ പ്രതീകങ്ങൾ ആയാണ് കണക്കാക്കുന്നത്.
ചുവന്ന പാണ്ടകൾ
ചുവന്ന പാണ്ടകൾ മരങ്ങളിൽ വസിക്കുന്ന സസ്തനികളാണ്. ഇവ മുഖത്ത് എപ്പോഴും ചിരിയോടെ കാണപ്പെടുന്നവയാണ്.സൗമ്യമായ പെരുമാറ്റവും ചിരിയുണർത്തുന്ന ചേഷ്‌ടകളും എല്ലാം ഈ ജീവികളുടെ സന്തോഷത്തെ വെളിപ്പെടുത്തുന്നു.
കാപ്പിബാരകൾ
ലോകത്തിലെ ഏറ്റവും വലിയ എലികളാണ് കാപ്പിബാരകൾ. ഇവ എപ്പോഴും ചിരിച്ചു മുഖത്തോടു കൂടി കാണപ്പെടുന്നവയും മറ്റ് സഹജീവികളോട് സരസമായി ഇടപഴകുന്നവരുമാണ്. ഇവരുടെ ശാന്തവും സന്തുഷ്ടവുമായ ഭാവം മറ്റു ജീവികളെയും കാപ്പിബാരകളുടെ കൂട്ടുകാരാക്കുന്നു.
പെൻഗിനുകൾ
പെൻഗിനുകളും സന്തോഷം ഉള്ള ജീവികളിൽ ഉൾപ്പെടുന്നവയാണ്. പ്രത്യേകിച്ച് പെൺ പെൻഗിനുകൾ സരസരും വാത്സല്ല്യ പ്രിയരും ആണ്.
ലോകത്തെ സന്തോഷമുള്ള ജീവികളെ തിരഞ്ഞെടുക്കുന്നത് അവരുടെ പൊതുസ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെ ഉള്ള തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള ജീവികൾ ഇവരാണ്.