Health
വിറ്റാമിൻ ബി 12ന്റെ ആരോഗ്യഗുണങ്ങള്‍ ഇവയാണ് !
മികച്ച മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കാനും സെറാട്ടോണിൻ ഉല്പാദിപ്പിക്കാനും ബി 12ന് കഴിയും
മസ്തിഷ്ക പ്രവർത്തനത്തിനും ഊർജ ഉൽപാദനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും പ്രധാനമായ വൈറ്റമിൻ ആണ് വിറ്റാമിൻ ബി 12. ആരോഗ്യകരമായ ജീവിതശൈലിക്ക് ഈ വിറ്റമിൻ അത്യന്താപേക്ഷിതമാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.
ഊർജ്ജം നിലനിർത്തുന്നു
- വിറ്റാമിൻ ബി 12 മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ക്ഷീണം തടയുകയും ഊർജ്ജം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
- ഇത് നാഡി കോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മക്കുറവ് ബുദ്ധിശക്തി കുറയുന്നതിനുള്ള സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
ആർ ബി സി
- ചുവന്ന രക്താണുക്കളുടെ ആരോഗ്യകരമായ ഉത്പാദനത്തിനും വിറ്റാമിൻ ബി 12 സഹായിക്കുന്നു. ഇതിലൂടെ വിളർച്ച തടയാനും കഴിയും
എല്ലുകളെ ബലപ്പെടുത്തുന്നു
- ആവശ്യമായ അളവിൽ വിറ്റാമിൻ ബി 12 ശരീരത്തിൽ എത്തുന്നത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും ഒടിവുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മാനസിക സമ്മർദ്ദം
- മികച്ച മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കാനും സെറാട്ടോണിൻ ഉല്പാദിപ്പിക്കാനും ബി 12ന് കഴിയും. ഇതിലൂടെ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും ബി 12 സഹായിക്കുന്നു.
മാംസം മത്സ്യം ബീഫ് കരൾ സാൽമൺ ട്യൂണ എന്നിവയെല്ലാം വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടങ്ങളാണ്.ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റമിൻ ബി 12 ലഭിക്കുന്നു. ഇതുകൂടാതെ പാലുൽപന്നങ്ങൾ ധാന്യങ്ങൾ സസ്യങ്ങൾ എന്നിവയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.
---- facebook comment plugin here -----