Career Education
ഇവയാണ് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവേശന പരീക്ഷകൾ
ചൈനയിലെ ഗാവോക്കാവോ പരീക്ഷ മികച്ച ചൈനീസ് സർവകലാശാലകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്.

നീറ്റും ഗേറ്റും അടക്കം ഒരുപാട് പ്രവേശന പരീക്ഷകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ കടുകട്ടിയായ ചില പ്രവേശന പരീക്ഷകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
പ്രശസ്തമായ കോളേജുകളോ എലൈറ്റ് കരിയറുകളോ ആക്സസ് ചെയ്യാൻ വേണ്ടി അല്പം പാടുപെടേണ്ടതുണ്ടെന്ന് ഈ പ്രവേശന പരീക്ഷകൾ വ്യക്തമാക്കുന്നു.
1. ഗാവോക്കാവോ പരീക്ഷ
ചൈനയിലെ ഗാവോക്കാവോ പരീക്ഷ മികച്ച ചൈനീസ് സർവകലാശാലകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്. വിജയനിരക്ക് 0.25ൽ താഴെ ആണ്.
2. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് പരീക്ഷ
സാമ്പത്തിക രംഗത്തെ ഏറ്റവും ആദരണീയമായ പദവികൾ ഒന്നായി കണക്കാക്കുന്നതാണ് ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് എന്നത്. ഈ പരീക്ഷയുടെ വിജയ ശതമാനവും വളരെ കുറവാണ്.
3. IIT JEE
ആഗോള തലത്തിൽ വളരെ കടുത്ത പരീക്ഷകളിൽ ഒന്നാണ് IIT JEE ഈ പരീക്ഷയും. ഇത് പ്രശസ്തമായ ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടക്കുന്ന പരീക്ഷയാണ്.
4. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
0.1% മുതൽ 0.4% വരെ വിജയശതമാനം ഉള്ള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയാണിത്. IAS, IFS, IPS എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഈ പരീക്ഷയിലൂടെ നടത്തുന്നത്.
5. GRE
ഗ്രാജുവേറ്റ് സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് ഗ്രാജുവേറ്റ് റെക്കോർഡ് പരീക്ഷ. ഇത് വളരെ കടുപ്പമുള്ള ഒരു പരീക്ഷയാണ് കണക്കാക്കുന്നത്.
ഈ പരീക്ഷകളെ കുറിച്ച് മനസ്സിലായപ്പോൾ നമ്മൾ കണ്ട പരീക്ഷകൾ ഒന്നും പരീക്ഷകൾ അല്ലെന്ന് മനസ്സിലായല്ലോ. നിരവധി കാലത്തെ പരിശ്രമവും ആത്മസമർപ്പണവും വേണം ഈ പരീക്ഷകൾ വിജയിക്കാൻ.