Connect with us

Editors Pick

ഇതാണ്‌ ലോകത്തിലെ ഏറ്റവും കൂടുതൽ വനമേഖലയുള്ള രാജ്യങ്ങൾ

ഇന്ത്യയിൽ 80.9 മില്യൺ ഹെക്‌ടർ വനമാണുള്ളത്‌.

Published

|

Last Updated

നുഷ്യൻ്റെ ആരോഗ്യകരമായ നിലനിൽപ്പിന്‌ വനങ്ങൾ അത്യന്താപേക്ഷിതമാണ്‌. അതുകൊണ്ടുതന്നെ വനങ്ങൾ സംരക്ഷിക്കാൻ ഇന്ന്‌ ലോകമാനം കഠിനപ്രയത്‌നം നടക്കുന്നുണ്ട്‌. അതിനായി നിയമങ്ങൾ കൊണ്ടുവന്നും അവ കർശനമായി നടപ്പാക്കിയും പരമാവധി വനങ്ങൾ സംരക്ഷിക്കാനും അവയുടെ വിസ്‌തൃതി വർധിപ്പിക്കാനുമാണ്‌ ശ്രമം. എന്നാൽ ലോകത്ത്‌ ഏറ്റവും കൂടുതൽ വനമേഖലയുള്ള രാജ്യങ്ങൾ ഏതാണെന്ന്‌ അറിയാമോ? നമുക്ക്‌ നോക്കാം

റഷ്യയാണ്‌ ഏറ്റവും കൂടുതൽ വനവിസ്‌തൃതിയുള്ള രാജ്യം. 800 മില്യൺ ഹെക്‌ടറാണ്‌ റഷ്യയിലെ വനങ്ങളുടെ ആകെ വിസ്‌തൃതി. റഷ്യയുടെ ആകെ വലിപ്പം 25000 മില്യൺ ഹെക്‌ടർ ആണെന്ന്‌ ഓർക്കണം. റഷ്യയിലെ വനം ലോകത്തിലെ വനങ്ങളുടെ അഞ്ചിലൊന്നാണ് എന്ന പ്രത്യേകതയുമുണ്ട്‌.

ഏകദേശം 500 മില്യൺ ഹെക്ടർ വനമുള്ള ബ്രസീലാണ്‌ രണ്ടാം സ്ഥാനത്ത്‌. ആമസോൺ മഴക്കാടുകളാണ്‌ ഇതിൽ ഭൂരിഭാഗവും.

367 മില്യൺ ഹെക്ടറിലധികം വനമുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. തണുപ്പുപ്രദേശത്താണ്‌ കാനഡയുടെ വലിയ വിഭാഗം വനവും ഉൾക്കൊള്ളുന്നത്‌.

303 മില്യൺ ഹെക്‌ടർ വനങ്ങളുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നാലാം സ്ഥാനത്താണ്. 200 മില്യൺ ഹെക്ടറിലധികം വനമേഖലയുമായി ചൈന അഞ്ചാം സ്ഥാനത്തും 150 ദശലക്ഷത്തിലധികം ഹെക്ടർ വനമുള്ള ഡിആർ കോംഗോ ആറാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യയിൽ 80.9 മില്യൺ ഹെക്‌ടർ വനമാണുള്ളത്‌.