Connect with us

Health

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റമിൻ ബി 12 ഭക്ഷണങ്ങൾ ഇവയാണ്

വെജിറ്റേറിയൻ ആളുകൾക്ക് മുട്ടയും ചിക്കനും പാലും ഒന്നും കഴിക്കാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റമിൻ ബി 12 ഉറവിടങ്ങളാണ് ധാന്യങ്ങൾ.

Published

|

Last Updated

രീരത്തിലെ ഊർജ്ജ ഉൽപാദനം,കൊഴുപ്പ് കത്തിക്കൽ, ഉപാപചയം എന്നിവയിൽ വലിയ പങ്കുവഹിക്കുന്ന വിറ്റമിനാണ് വിറ്റമിൻ ബി 12. ശരീരത്തിൽ വിറ്റാമിൻ ബി 12 കുറവാണെങ്കിൽ നിങ്ങൾക്ക് ക്ഷീണവും കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെട്ടേക്കാം. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ചേർക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും ഒരുപാട് സഹായിക്കും. വിറ്റാമിൻ ബി 12 ധാരാളമായി ഉള്ള ചില ഭക്ഷണങ്ങൾ ഏതെന്നു നോക്കാം.

കോഴിമുട്ടകൾ

കോഴിമുട്ടകൾ വിറ്റാമിൻ ബി 12 ന്റെ മികച്ച കലവറകളാണ്. ശരീരഭാരം കുറയ്ക്കാൻ താല്പര്യമുള്ളവർക്ക് ഒരു മികച്ച പ്രഭാത ഓപ്ഷൻ കൂടിയാണ് മുട്ടകൾ.

 

സാൽമൺ

പോഷകസംമ്പുഷ്ടമായ ഈ മത്സ്യം വിറ്റാമിൻ ബി12 കൊണ്ട് സമൃദ്ധമാണ്. ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പാൽ ഉൽപ്പന്നങ്ങൾ

കൊഴുപ്പ് നിറഞ്ഞ പാൽ, ചീസ്, തൈര് എന്നിവ വിറ്റാമിൻ ബി 12 മാത്രമല്ല കാൽസ്യം പ്രോട്ടീൻ എന്നിവയും പ്രദാനം ചെയ്യുന്നു.ഇത് നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് തോന്നിപ്പിക്കാതെ ഇരിക്കാനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

ചിക്കൻ

ചിക്കനും വിറ്റമിൻ ബി 12 ന്റെ മികച്ച ഉറവിടമാണ്. പേശികളുടെ അറ്റകുറ്റപ്പണികൾക്കും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ധാന്യങ്ങൾ

വെജിറ്റേറിയൻ ആളുകൾക്ക് മുട്ടയും ചിക്കനും പാലും ഒന്നും കഴിക്കാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റമിൻ ബി 12 ഉറവിടങ്ങളാണ് ധാന്യങ്ങൾ. ഇവ നിങ്ങളുടെ ഡയറ്റിൽ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.

ഇനി ശരീരഭാരം കുറയ്ക്കാൻ വിറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കൂടി പരീക്ഷിച്ചു നോക്കൂ.

Latest