Health
ഇവയാണ് 2024ലെ വെൽനസ് ട്രെൻഡുകൾ !
ആത്മീയത ശാരീരികാരോഗ്യം മാനസികാരോഗ്യം മാനസികക്ഷേമം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മികച്ച വർഷമായാണ് ആളുകൾ 2024നെ സമീപിച്ചത്.
2024 കടന്നുപോകുന്നത് പുതിയ ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചുകൊണ്ട് തന്നെയാണ്. ആരോഗ്യരംഗത്തും നിരവധി മാറ്റങ്ങൾ 2024 ൽ ഉണ്ടായിട്ടുണ്ട്. എന്തൊക്കെയാണ് 2024ൽ ആളുകൾക്കിടയിൽ വന്ന വെൽനസ് ട്രെൻഡുകൾ എന്ന് നോക്കാം.ആത്മീയത ശാരീരികാരോഗ്യം മാനസികാരോഗ്യം മാനസികക്ഷേമം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മികച്ച വർഷമായാണ് ആളുകൾ 2024നെ സമീപിച്ചത്.
എ ഐ ആരോഗ്യം
- വ്യക്തിഗത ആരോഗ്യം മികച്ചതാക്കുന്നതിന് തൽക്ഷണ പദ്ധതികളും ഫിറ്റ്നസ് ദിനചര്യകളും സ്വന്തമാക്കാൻ ആപ്പുകൾ ഉപയോഗിച്ചവരാണ് 2024 ൽ ഭൂരിപക്ഷം ആളുകളും. വൈവിധ്യമാർന്ന ഭക്ഷണ മുൻഗണനകളും ആരോഗ്യ ശീലങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് ചോദിച്ചു മനസ്സിലാക്കിയവരും കുറവല്ല .
ചെറു വ്യായാമങ്ങൾ
- അധികം സമയം ഇല്ലാത്തതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഏറ്റവും എളുപ്പവും വേഗത്തിലുള്ളതുമായ മാർഗങ്ങളും 2024 ൽ പരീക്ഷിച്ചു. ദിവസവും ആരോഗ്യകരമായി നിലനിർത്തുന്നതിന് 15 മിനിറ്റ് ദൈർഘ്യമുള്ള വർക്കൗട്ട് സെഷനുകളും 10 മിനിറ്റ് യോഗയും ഒക്കെ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
വീട്ടിൽ തന്നെ ആരോഗ്യം
- വീട്ടിൽ തന്നെ ആരോഗ്യം എന്ന കാര്യത്തിന് തുടക്കമിട്ടത് സത്യത്തിൽ കോവിഡ് ആണ്. എന്നാൽ ഇത് ഏറ്റവും ശ്രദ്ധേയമായ വർഷമാണ് 2024. പുറത്തുപോയി വർക്ക് ഔട്ട് ചെയ്യുന്നതിലും നടക്കുന്നതിനും ഒക്കെ പകരം വീട്ടിൽ തന്നെ ആരോഗ്യ ശീലങ്ങൾ പരിശീലിക്കുകയും വർക്ക് ഔട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് ആളുകൾ മാറി.
ആരോഗ്യത്തിന് ഡിജിറ്റൽ ടൂളുകൾ
- സ്മാർട്ട് വാച്ചുകളും വെൽനസ് മോണിറ്ററുകളും പോലുള്ള ഉപകരണങ്ങളിലൂടെ ഡിജിറ്റൽ ബയോ മോട്ടറിങ്ങും ഡയറ്റ് പ്ലാനുകളും ഫലപ്രദമായ വർക്ക് സെഷനുകളും ആളുകൾ കണ്ടെത്തിയ വർഷം കൂടിയാണ് 2024.
ദഹന ആരോഗ്യത്തിന് മുൻഗണന നൽകി
- യോഗയിലൂടെ ദഹന ആരോഗ്യം എന്നുള്ള രീതിക്ക് കൂടി മുൻഗണന നൽകിയ വർഷമാണ് 2024. ആരോഗ്യം നിലനിർത്താൻ വിവിധയിനം യോഗ ക്ലാസുകളും 2024ഇൽ ഉടലെടുത്തു.
ഇവയൊക്കെയാണ് 2024 ൽ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ശീലങ്ങൾ. ഇനി 2025 എന്തൊക്കെ പുതിയ ആരോഗ്യ ശീലങ്ങളുമായാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കണ്ടു തന്നെ അറിയാം.
---- facebook comment plugin here -----