Connect with us

Editors Pick

അറിയാം, ലോകത്തെ പ്രശസ്‌തമായ ഫെസ്റ്റിവലുകളെ കുറിച്ച്

വിളവെടുപ്പ്‌ കാലത്ത് സ്പെയിനിൽ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന

Published

|

Last Updated

ത്സവങ്ങൾ (festivals) സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കൊണ്ടാടലുകളാണ്‌. ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒരുമിപ്പിക്കുന്നതിൽ ഉത്സവങ്ങൾക്ക്‌ അല്ലെങ്കിൽ ആഘോഷങ്ങൾക്ക്‌ വലിയ സ്ഥാനമുണ്ട്‌. ലോകത്തെ ഏറ്റവും പ്രശസ്‌തമായ, തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഫെസ്റ്റിവലുകൾ പരിചയപ്പെടാം.

ദീപാവലി

ഇന്ത്യയിലെ ഹിന്ദുക്കളും സിഖുകാരും ജൈനരും ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ദീപാവലി. ഇരുട്ടിനുമേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ ഇത് പ്രതീകപ്പെടുത്തുന്നു. അലങ്കാര ദീപങ്ങൾ കത്തിച്ചും മറ്റും രാജ്യമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്‌.

കാർണിവൽ, റിയോ ഡി ജനീറോ, ബ്രസീൽ

ലോകത്തിലെ ഏറ്റവും വലിയ തെരുവ് പാർട്ടിയായ റിയോ ഡി ജനീറോ കാർണിവൽ ലക്ഷക്കണക്കിന്‌ പേർ പങ്കെടുക്കുന്ന ആഘോഷമാണ്‌. സാംബ നർത്തകർ, വിപുലമായ വസ്ത്രങ്ങൾ, ഉജ്ജ്വലമായ സംഗീതം എന്നിവയുമായി വൻ ഉത്സവമാണിത്‌. ഇതിൽ പങ്കെടുക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആളുകൾ എത്താറുണ്ട്‌. ഈസ്റ്റർ നോമ്പുകാലത്തിനു മുമ്പുള്ള ആഘോഷം ലോകത്തിലെ ഏറ്റവും വലിയ ഉത്സവം കൂടിയാണ്‌. റിയോയിലെ ആദ്യത്തെ കാർണിവൽ ഉത്സവം 1723 ലാണ് നടന്നത്.

 

ഹോളി, ഇന്ത്യ

വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുസമൂഹം ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഫെബ്രുവരിയുടെ അവസാനമോ മാർച്ചിൻ്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം.

ചൈനീസ് ന്യൂ ഇയർ, ചൈന

ചൈനീസ് ന്യൂ ഇയർ , അല്ലെങ്കിൽ സ്പ്രിംഗ് ഫെസ്റ്റിവൽ എന്ന പേരിൽ അറിയപ്പെടുന്ന ആഘോഷം ചൈനയിലെ പുതുവത്സര ദിനവുമായി ബന്ധപ്പെട്ട ഉത്സവമാണ്‌. പരമ്പരാഗത ലൂണിസോളാർ ചൈനീസ് കലണ്ടറിൽ പുതുവർഷത്തിൻ്റെ ആരംഭത്തിലാണ് ഈ ഉത്സവം. ശൈത്യകാലത്തിൻ്റെ അവസാനവും വസന്തത്തിൻ്റെ തുടക്കവും അടയാളപ്പെടുത്തുന്ന ഈ ഉത്സവം പരമ്പരാഗതമായി ചൈനീസ് പുതുവത്സര രാവ് മുതൽ 15-ാം ദിവസം നടക്കുന്ന വിളക്ക് ഉത്സവം വരെ നീളും . ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയിൽ പ്രത്യക്ഷപ്പെടുന്ന അമാവാസിയിലാണ് ചൈനീസ് പുതുവർഷത്തിൻ്റെ ആദ്യ ദിവസം ആരംഭിക്കുന്നത്.

മാർഡി ഗ്രാസ്, ന്യൂ ഓർലിയൻസ്, യുഎസ്എ

ന്യൂ ഓർലിയൻസ് നഗരം ഉൾപ്പെടെ തെക്കൻ ലൂസിയാനയിലാണ് മാർഡി ഗ്രാസ്‌ ആഘോഷിക്കുന്നത്. ആഷ് ബുധൻ ( പാശ്ചാത്യ ക്രിസ്ത്യൻ പാരമ്പര്യത്തിൽ നോമ്പിൻ്റെ ആരംഭം  മുതൽ ഏകദേശം രണ്ടാഴ്ചത്തേക്കാണ്‌ ആഘോഷങ്ങൾ . മാർഡി ഗ്രാസ് ഫാറ്റ് ചൊവ്വയുടെ ഫ്രഞ്ച് പേരാണ്.

ലാ ടൊമാറ്റിന, സ്പെയിൻ

വിളവെടുപ്പ്‌ കാലത്ത് സ്പെയിനിൽ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന (തക്കാളിമേള). തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനിൽ, എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും, തക്കാളികൾ പരസ്പരം എറിയുകയും, ചവിട്ടിമെതിക്കുകയും ചെയ്യുന്നു. 1952 മുതലാണ് ഈ ഉത്സവം ആരംഭിച്ചത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ സംഗീതവും, പരേഡുകളും, വെടിക്കെട്ടും മറ്റും ഉണ്ടാകും. ഏറ്റവും അവസാനത്തെ ദിവസമാണ് തക്കാളി ഏറ് നടത്തുന്നത്. നിരവധി സഞ്ചാരികളാണ്‌ ഇതിൽ പങ്കെടുക്കാൻ എത്താറ്‌.

Latest