Health
ശൈത്യകാലം കളർ ആക്കും ഈ ഫെയ്സ് മാസ്കുകൾ !
തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും ചർമ്മ പ്രശ്നങ്ങളെയും നേരിടാനും ചർമ്മം തിളക്കമുള്ളതാക്കാനും ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.
ശൈത്യകാലം പലപ്പോഴും നിങ്ങളുടെ ചർമ്മത്തെ മങ്ങിയതും വരണ്ടതും ആക്കും.എന്നാൽ ഈ DIY മാസ്ക്കുകൾ നിങ്ങളുടെ ചർമ്മത്തെ ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
തേൻ തൈര് മാസ്ക്ക്
- ഒരു ടേബിൾ സ്പൂൺ തേനും രണ്ട് ടേബിൾസ്പൂൺ തൈരും കലർത്തി മുഖത്ത് ഇട്ട് 25 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് നിങ്ങളുടെ ചർമ്മത്തിന് നല്ലതാണ്.
തേനും വാഴപ്പഴവും
- തേനും വാഴപ്പഴവും മിക്സ് ചെയ്ത മിശ്രിതം നിങ്ങളുടെ ചർമ്മത്തെ ജലാംശത്തോടെ നിലനിർത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
മഞ്ഞൾ, പാൽ, മാസ്ക്
- ഒരു ടീസ്പൂൺ മഞ്ഞളും രണ്ട് ടീസ്പൂൺ അസംസ്കൃത പാലം ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് പുരട്ടി 25 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഓട്സ് ബദാം ഓയിൽ മാസ്ക്
- രണ്ട് ടേബിൾ സ്പൂൺ ഓട്സ് രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിലും ചേർത്ത് ആവശ്യമെങ്കിൽ അൽപ്പം വെള്ളവും ചേർത്ത് മുഖത്ത് ഇടുന്നത് നല്ലതാണ്. ബദാം ഓയിൽ നിങ്ങളുടെ ചർമ്മത്തെ മോയിച്ചുറൈസ് ചെയ്യുമ്പോൾ ഓട്സ് തിളക്കം നൽകും.
അവക്കാഡോ ഒലിവ് ഓയിൽ മാസ്ക്
- പഴുത്ത അവക്കാഡോ ഒലിവ് ഓയിലുമായി ചേർത്ത് സ്മാഷ് ചെയ്ത് ചർമ്മത്തിൽ പുരട്ടുന്നതും വളരെയധികം നല്ലതാണ്.
തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും ചർമ്മ പ്രശ്നങ്ങളെയും നേരിടാനും ചർമ്മം തിളക്കമുള്ളതാക്കാനും ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.
---- facebook comment plugin here -----