Editors Pick
ഇരുപതുകളിൽ തുടങ്ങാം ഈ സാമ്പത്തിക ശീലങ്ങൾ
സുരക്ഷയ്ക്കായി ആരോഗ്യ ഇൻഷുറൻസ്, ടേം ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവയിൽ നിക്ഷേപിക്കേണ്ടതും പ്രധാനമാണ്.

20 വയസ്സ് എന്നത് കൗമാരം പിന്നിടുന്ന ഘട്ടമാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങുന്നതും സാമ്പത്തിക അച്ചടക്കം എന്ന കാര്യത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങുന്നതും 20 വയസ്സിനു ശേഷമായിരിക്കും.മികച്ച സാമ്പത്തിക അടിത്തറയ്ക്ക് 20 കളില്‍ തുടങ്ങാവുന്ന സാമ്പത്തിക ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- സാമ്പത്തിക സാക്ഷരത – നികുതി നിക്ഷേപ ഓപ്ഷനുകൾ, ആസ്തി വിഹിതം, ബജറ്റിങ് തുടങ്ങിയ വ്യക്തിഗത ധനകാര്യ വിഷയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങളിലെല്ലാം അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ 20 കളിൽ തുടങ്ങാവുന്നതാണ്.
- സേവിംഗ് ആരംഭിക്കുക – ഇത്രയും കാലം നിങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത് മാതാപിതാക്കൾ ആണെങ്കിലും ഇനി അത് കഴിയില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാൻ സേവിങ്സ് ഉണ്ടാക്കുക.
- നേരത്തെ നിക്ഷേപിക്കുക – ഓഹരികളിലോ മ്യൂച്ചൽ ഫണ്ടുകളിലോ ഇ ടി എഫുകളിലോ ഈ ഘട്ടത്തിൽ നിക്ഷേപം ആരംഭിക്കുന്നതും നല്ലതാണ്. ദീർഘകാല നിക്ഷേപത്തിന്റെ കോമ്പൗണ്ടിംഗ് കാരണം നിങ്ങൾക്ക് സമ്പത്ത് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
- എസ്ഐപി ആരംഭിക്കുക – സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആരംഭിക്കുന്നതും പ്രധാന കാര്യമാണ്. മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ജനപ്രിയവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു മാർഗ്ഗമാണ് എസ് ഐ പി. ഇത് ചെറിയ തുകകളിൽ ആരംഭിച്ച് കാലക്രമേണ നിക്ഷേപം വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാൻ കഴിയുന്നതാണ്.
- ജീവിതശൈലിയുമായി ബന്ധപ്പെട്ട അമിത ചിലവ് ഒഴിവാക്കുക – നിങ്ങൾ കൂടുതൽ സമ്പാദിക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ഇതിന് പകരം നിങ്ങളുടെ സമ്പാദ്യവും നിക്ഷേപങ്ങളും ആനുപാതികമായി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണം.
- ഇൻഷുറൻസ് – സുരക്ഷയ്ക്കായി ആരോഗ്യ ഇൻഷുറൻസ്, ടേം ലൈഫ് ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവയിൽ നിക്ഷേപിക്കേണ്ടതും പ്രധാനമാണ്.
സാമ്പത്തിക അടിത്തറ പാകുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് 20 മുതൽ 35 വരെയുള്ള കാലഘട്ടം.അതുകൊണ്ടുതന്നെ ആ സമയത്ത് സാമ്പത്തിക മേഖലയിൽ ഈ കാര്യങ്ങൾ ചെയ്ത് മികച്ച സാമ്പത്തിക അച്ചടക്കം ഒരുക്കിക്കോളൂ.
---- facebook comment plugin here -----