Editors Pick
ഗർഭകാലത്തെ ആരോഗ്യത്തിന് ഈ പഴങ്ങൾ ശീലമാക്കാം
ഗർഭകാലത്തും ഗർഭം പ്രതീക്ഷിച്ചിരിക്കുന്ന സമയത്തും കൂടുതൽ നല്ല ഭക്ഷണങ്ങളും ഫോളിക് ആസിഡ് ഉൾപ്പെടെ ഗുളികകളും കഴിക്കണമെന്ന കാര്യം നമുക്ക് അറിയാം. എന്നാൽ നിങ്ങളുടെ ഗർഭ കാലഘട്ടത്തിൽ ഈ പഴങ്ങൾ കൂടി ഉൾപ്പെടുത്തി ഗർഭകാലം കൂടുതൽ ആരോഗ്യപ്രദമാക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യാം.
ശരിയായ പോഷകാഹാരത്തോടെ ആകണം ആരോഗ്യമുള്ള ഗർഭധാരണത്തിന്റെ ആരംഭം. ഗർഭിണിയാകാൻ കാത്തിരിക്കുന്നവരാണെങ്കിൽ പോലും ചില പഴങ്ങൾ നിങ്ങൾക്ക് ഒരുപാട് പ്രയോജനപ്രദമാണ്. അതു മാത്രമല്ല ഗർഭകാലത്തുടനീളം അമ്മയെയും കുഞ്ഞിനേയും പിന്തുണയ്ക്കാൻ ചില പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് സാധ്യമാകും. ഏതൊക്കെയാണ് ആ പഴങ്ങൾ എന്ന് നോക്കാം.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാനും. ഗർഭകാലത്ത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.
ബെറി ഫ്രൂട്ടുകൾ
സ്ട്രോബറി, ബ്ലൂബെറി, റാസ്ബറി തുടങ്ങിയ ബെറികളിൽ വിറ്റാമിൻ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷിയെയും ആരോഗ്യത്തെയും ദഹനത്തെയും പിന്തുണയ്ക്കുന്നു.
ഓറഞ്ച്
ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ പഴമാണ് ഓറഞ്ച്. രോഗപ്രതിരോധ പ്രവർത്തനത്തിന് നിർണായകമാകുന്ന ഫോളേറ്റ് ഇതിലടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥ ശിശുവിന്റെ വികാസത്തെ സഹായിക്കുകയും ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.
ആപ്പിൾ
നാരുകളുടെ മികച്ച സ്രോതസ്സാണ് ആപ്പിൾ. ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഗർഭകാലത്തെ ഒരു സാധാരണ പ്രശ്നമായ മലബന്ധത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അവക്കാഡോ
അവക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഫോളേറ്റ് പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഗർഭസ്ഥശിശുവിന്റെ മസ്തിഷ്ക വികസനത്തിനും കാലിലെ വീക്കം തടയുന്നതിനും ഉപകരിക്കും.