Editors Pick
ഈ ശീലങ്ങൾ വൃക്ക രോഗത്തിന് കാരണമായേക്കാം
ആവശ്യമായ അളവിൽ അധികം ഉപ്പ് കഴിക്കുന്ന ശീലം കിഡ്നിക്ക് ദോഷകരമാണ്. ഇത് നിങ്ങളുടെ ബ്ലഡ് പ്രഷർ കൂട്ടുകയും കിഡ്നിയിൽ മർദ്ദം കൂടുതൽ ഏൽപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. ദിവസവും 5-8 ഗ്രാം ഉപ്പിനേക്കാൾ കൂടുതൽ ഉപ്പ് കഴിക്കരുത് എന്നാണ് വിദഗ്ദോപദേശം.
നിങ്ങളുടെ വൃക്കയുടെ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാൽ നിസ്സാരം എന്ന് നമ്മൾ കരുതുന്ന ചില തെറ്റുകൾ നിങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്നും വൃക്ക രോഗത്തിന് അത് കാരണമാകും എന്നും നിങ്ങൾക്കറിയാമോ. വൃക്ക രോഗത്തിന് കാരണമാകുന്ന ദൈനംദിന ശീലങ്ങളെ കുറിച്ചാണ് പറയുന്നത്.
വ്യായാമ കുറവ്
വ്യായാമ കുറവ് കിഡ്നി രോഗം വരാനുള്ള ഒരു പ്രധാന കാരണമാണ്. ശാരീരിക വ്യായാമം ഉള്ളവർക്ക് കിഡ്നി പ്രശ്നങ്ങൾ വരാനുള്ള സാധ്യത 31 ശതമാനം കുറവാണ്. അതുകൊണ്ടുതന്നെ ശാരീരിക വ്യായാമങ്ങൾ ശീലമാക്കുന്നത് കിഡ്നി രോഗത്തെ ചെറുക്കാൻ വളരെയധികം നല്ലതാണ്.
മൂത്രമൊഴിക്കാതിരിക്കുന്നത്
മൂത്രശങ്ക തോന്നിയാലും പല കാരണങ്ങൾ കൊണ്ട് സമയത്ത് മൂത്രം ഒഴിക്കാത്തവർ നമുക്കിടയിലുണ്ട്. ഇത്തരക്കാർക്ക് കിഡ്നി പ്രശ്നങ്ങൾ വരാൻ സാധ്യത ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. മൂത്രം തടഞ്ഞുനിർത്തുന്നത് പലതരം അസുഖങ്ങൾക്കും കാരണമാകും.
കോള പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത്
കോളയും പെപ്സിയും അടക്കമുള്ള പാനീയങ്ങൾ കുടിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കും. ഇവ കഴിക്കുന്നവർക്ക് കിഡ്നി തകരാർ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കിഡ്നി രോഗവും മറ്റ് നിരവധി പ്രശ്നങ്ങളും ഒഴിവാക്കാൻ കോളയും മറ്റു ഇത്തരം പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ഉപ്പിന്റെ അമിത ഉപയോഗം
ആവശ്യമായ അളവിൽ അധികം ഉപ്പ് കഴിക്കുന്ന ശീലവും കിഡ്നിക്ക് ദോഷകരമാണ്. ഇത് നിങ്ങളുടെ ബ്ലഡ് പ്രഷർ കൂട്ടുകയും കിഡ്നിയിൽ മർദ്ദം കൂടുതൽ ഏൽപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. ദിവസവും 5-8 ഗ്രാം ഉപ്പിനേക്കാൾ കൂടുതൽ ഉപ്പ് കഴിക്കരുത് എന്നാണ് വിദഗ്ദോപദേശം.
വേദനസംഹാരികൾ ധാരാളമായി കഴിക്കുന്നത്
വേദനസംഹാരികൾ ധാരാളമായി കഴിക്കുന്നതും കിഡ്നിക്ക് ദോഷകരമാണ്. നിരവധി പ്രശ്നങ്ങൾ വേദനസംഹാരികൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ കിഡ്നി തകരാറും ഉൾപ്പെടുന്നു.
വിറ്റാമിൻ ബി 6 ന്റെ അഭാവം
ശരീരത്തിൽ വൈറ്റമിൻ ബി 6 കുറയുന്നതും കിഡ്നി രോഗത്തിന് കാരണമായേക്കാം. കിഡ്നിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട വൈറ്റമിൻ ആണ് ബി 6. ഇതിന്റെ കുറവ് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദിവസവും 1.3 മില്ലിഗ്രാം വൈറ്റമിൻ ബി 6 കഴിക്കണം . ഉരുളക്കിഴങ്ങ്, ബീഫ് ലിവർ, മീൻ, കടല, സിട്രസ് ഗണത്തിൽ പെടാത്ത പഴവർഗങ്ങൾ എന്നിവ വൈറ്റമിൻ ബി 6ന്റെ മികച്ച ഉറവിടങ്ങളാണ്.
മഗ്നീഷ്യം കുറയുന്ന അവസ്ഥ
മഗ്നീഷ്യമടങ്ങിയ ഭക്ഷണങ്ങളുടെ അപര്യാപ്തതയും കിഡ്നി ആരോഗ്യത്തെ ബാധിക്കാം. മഗ്നീഷ്യം കുറവ് വേണ്ട രീതിയിൽ ആഗിരണം ചെയ്യുന്നതിൽ നിന്നും ശരീരത്തെ തടയും. ഇത് കിഡ്നിയിൽ കാൽസ്യം അടിഞ്ഞുകൂടി കിഡ്നി സ്റ്റോൺ വരുന്നതിനും കാരണമാകും.
അമിത അളവിൽ കഫീൻ അകത്തു ചെല്ലുന്നത്
അമിത അളവിൽ കഫീൻ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. കാപ്പിയിൽ മാത്രമല്ല എനർജി ഡ്രിങ്കുകളിലും സോഫ്റ്റ് ഡ്രിങ്കുകളിലുമെല്ലാം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ബിപി കൂട്ടും. ബി പി കൂട്ടുന്നതോടെ കിഡ്നിയെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഉറക്കക്കുറവ്
ഉറക്കക്കുറവും കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ഉറക്കത്തിലാണ് കിഡ്നി ടിഷ്യുവിന്റെ കേടുപാടുകൾ പരിഹരിക്കപ്പെടുന്നത്. ഉറക്കക്കുറവ് ഇതിനെ ബാധിക്കും. കിഡ്നിയിൽ കാൽസ്യം അടിഞ്ഞുകൂടി കിഡ്നി സ്റ്റോൺ വരുന്നതിനും ഉറക്കക്കുറവ് കാരണമാകും.
ആവശ്യത്തിന് വെള്ളം കുടിക്കാത്ത അവസ്ഥ
ആവശ്യത്തിന് വെള്ളം കുടിക്കാത്ത അവസ്ഥയും നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. വിഷാംശം ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിന് ഇത് അത്യാവശ്യമാണ് അതിനാൽ വെള്ളം കൂടി കുറയുന്നത് കിഡ്നിയെ ബാധിക്കും.
മുകളിൽ പറഞ്ഞ എല്ലാ ദൈനംദിന ശീലങ്ങളും കിഡ്നിയെ വലിയ അളവിൽ ബാധിക്കുന്ന പ്രശ്നങ്ങളാണ്. നമ്മളുടെ ചെറിയ അശ്രദ്ധ ഡയാലിസിസിലേക്കും നിരന്തര ദുരിതങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ട് കിഡ്നിയുടെ ആരോഗ്യത്തിനെ കുറിച്ച് ഒരു പ്രത്യേക ശ്രദ്ധ വേണം.