National
ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങും
ഫെബ്രുവരിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി സജീവമായിരിക്കും.
ന്യൂഡല്‍ഹി| കൊവിഡ് കാലത്ത് ഏറെ സജീവമായി നിന്ന മേഖലയാണ് ടെക് ലോകം. കൂടുതല്‍ ആവശ്യക്കാരുള്ളതും ഏറ്റവും വില്‍പ്പന നടക്കുന്നതുമായ പ്രൊഡക്ടുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ജനുവരിയില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഫെബ്രുവരിയിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണി സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് ഗാലക്സി എസ്22 സീരീസിലെ അടുത്ത തലമുറ മുന്‍നിര മോഡലുകള്‍ ഈ മാസം അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ റെഡ്മി, ഓപ്പോ, വിവോ, റിയല്‍മി തുടങ്ങിയ മറ്റ് ബ്രാന്റുകളും ഫെബ്രുവരിയില്‍ പുതിയ ഡിവൈസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുണ്ട്.
1. ഓപ്പോ റെനോ 7 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3ജിഎച്ച്‌സെഡ് ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200-എംഎഎക്‌സ് 6എന്‍എം പ്രൊസസര്‍, എആര്‍എം ജി77 എംസി9 ജിപിയു, 256ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ ഒഎസ് 12, ഡ്യുവല്‍ സിം (നാനോ + നാനോ), എഫ്/2.4 അപ്പേര്‍ച്ചറുള്ള 50 എംപി + 8 എംപി + 2 എംപി കാമറകള്‍, 32 എംപി ഫ്രണ്ട് ഫേസിംഗ് കാമറ, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5ജി എസ്എ/ എന്‍എസ്എ, ഡ്യുവല്‍ 4ജി വോള്‍ട്ടി, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.
2. ഓപ്പോ റെനോ 7 സ്മാര്‍ട്ട്‌ഫോണും ഈ മാസം വിപണിയില്‍ എത്തും. അഡ്രിനോ 642എല്‍ ജിപിയു, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 778ജി 6എന്‍എം മൊബൈല്‍ പ്ലാറ്റ്ഫോം, ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ഒഎസ് 12, ഡ്യുവല്‍ സിം (നാനോ + നാനോ),50 എംപി + 8 എംപി + 2 എംപി പിന്‍ കാമറകള്‍, 32 എംപി ഫ്രണ്ട് ഫേസിംഗ് കാമറ, 5ജി എസ്എ/ എന്‍എസ്എ, ഡ്യുവല്‍ 4ജി വോള്‍ട്ടി, 4,500 എംഎഎച്ച്ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.
3. റെഡ്മി നോട്ട് 11എസ് സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി96 12എന്‍എം പ്രോസസര്‍, മാലി-ജി57 എംസി2 ജിപിയു, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാം, ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13 , ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 108 എംപി + 8 എംപി + 2 എംപി + 2 എംപി പിന്‍ കാമറകള്‍, 16 എംപി മുന്‍ കാമറ, ഡ്യുവല്‍ 4ജി വോള്‍ട്ടി, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 11എസിന്റെ സവിശേഷതകള്‍.
4. സാംസങ് ഗാലക്സി എസ്22 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങും. 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 12, വണ്‍ യുഐ 4.1, ക്വാല്‍കോം എസ്എം 8450 സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍, ഒക്ടാകോര്‍ സിപിയു, 50 എംപി + 12 എംപി + 10 എംപി പിന്‍ കാമറ, 10 എംപി ഫ്രണ്ട് കാമറ, 3,700 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്.
5. സാംസങ് ഗാലക്സി എസ്22പ്ലസ് സ്മാര്‍ട്ട്‌ഫോണും ഈ മാസം പുറത്തിറങ്ങും. പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ 6.6 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 12, വണ്‍ യുഐ 4.1, ക്വാല്‍കോം എസ്എം8450 സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 50 എംപി + 12 എംപി + 10 എംപി പിന്‍ കാമറ, 10 എംപി ഫ്രണ്ട് കാമറ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ്.
6. വിവോ ടി1 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.67 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 11, ഒക്‌സിജന്‍ ഒഎസ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി 5ജി, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 64 എംപി + 8 എംപി + 2 എംപി പിന്‍ കാമറ, 16 എംപി മുന്‍ കാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിവോ ടി1 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.
7. വണ്‍പ്ലസ് നോര്‍ഡ് സിഇ 2 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങും. പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
6.43 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 12, ഓക്‌സിജന്‍ ഒഎസ് 12, ഒക്ടാകോര്‍ സിപിയു, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 64 എംപി + 8 എംപി + 2 എംപി പിന്‍ കാമറ, 16 എംപി മുന്‍ കാമറ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ്.
8. റിയല്‍മി 9 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 12, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 5ജി, 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 64 എംപി + 8 എംപി + 2 എംപി പിന്‍ കാമറ, 16 എംപി മുന്‍ കാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.