Kerala
ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ കുത്തിതുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു
തിങ്കളാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

തൃശൂര്‍ | തൃശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ 12 പവന്‍ സ്വര്‍ണം കവര്‍ന്നു. ചെറുതുരുത്തി പതിമൂന്നാം വാര്‍ഡില്‍ കടവത്ത് അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.രാവിലെ അനൂപിന്റെ ഭാര്യയാണ് വാതില്‍ തുറന്നു കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാര തുറന്നു കിടക്കുന്ന നിലയിലും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായും അറിഞ്ഞത്.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. ചെറുതുരുത്തി എസ് ഐ ഡി ആനന്ദ്, എസ് ഐ കെ വിനു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മോഷ്ടാവിനെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.