കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായിട്ട് ഓഗസ്റ്റ് ഏഴിനു രണ്ടാണ്ട്. ഇത്തവണ ദുരന്തത്തിലെ ഇരകള്‍ വേദന മറന്ന് ഒത്തു കൂടുന്നത് നാടിന് സ്‌നഹ സമ്മാനമൊരുക്കാന്‍.
കൊവിഡ് ഭീതിയില്‍ അടച്ചു പൂട്ടിയിരുന്ന കാലത്തെ ഒരു ദുര്‍ദിനത്തിലാണ് നാടാകെ നടുങ്ങിയ ആ ദുരന്തമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ കടന്ന് കുന്നിന്‍ ചെരിവില്‍ പതിച്ച വിമാനം പിളര്‍ന്നു മാറി. അപകടത്തിന്റെ വ്യാപ്തിയെന്തെന്നു മനസ്സിലാകും മുമ്പുതന്നെ കോവിഡ് വിധിച്ച കണ്ടൈന്‍മെന്റ് നിയന്ത്രണമൊന്നും വകവെക്കാതെ ഒരു പ്രദേശത്തെ മനുഷ്യരാകെ സഹജീവികളോടുള്ള സ്നേഹത്താല്‍ ഓടിയെത്തി. ദുരന്തമുഖത്ത് ചോരവാര്‍ന്ന് അര്‍ധ പ്രാണനായി കിടന്ന മനുഷ്യരെ വാരിയെടുത്ത് കിട്ടിയ വാഹനങ്ങളില്‍ അവര്‍ ആശുപത്രിയിലെത്തിച്ചു. മരണം മുഖാമുഖം കണ്ടു കിടക്കുന്നവര്‍ക്കു രക്തം നല്‍കാന്‍ ആശുപത്രിക്കു പുറത്തു നൂറുക്കണക്കിനു പേര്‍ വരിനിന്നു.
വീഡിയോ കാണാം