National
അവര്‍ മികവ് തെളിയിച്ചു; അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്‍ത്തുമ്പി കുടകള്‍ 'മന്‍ കി ബാത്തി'ല്‍ പരാമര്‍ശിച്ച് പ്രധാന മന്ത്രി
രാജ്യത്തെ എല്ലാവരും അമ്മയുടെ പേരില്‍ വൃക്ഷത്തൈകള്‍ നടണം.
ന്യൂഡല്‍ഹി | കേരളത്തിലെ കാര്‍ത്തുമ്പി കുടകള്‍ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്ന പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകളെ അദ്ദേഹം അഭിനന്ദിച്ചു. സംരംഭകത്വത്തില്‍ അവര്‍ മികവ് തെളിയിച്ചിരിക്കുകയാണെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാവരും അമ്മയുടെ പേരില്‍ വൃക്ഷത്തൈകള്‍ നടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഭരണഘടനയോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ച ജനങ്ങള്‍ക്ക് പ്രധാന മന്ത്രി നന്ദി അറിയിച്ചു. വരാനിരിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചിയര്‍ ഫോര്‍ ഇന്ത്യ’ ഹാഷ് ടാഗ് പ്രചരിപ്പിക്കണമെന്നും മോദി നിര്‍ദേശിച്ചു.
ഇന്ന് മുതലാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പുനരാരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ മന്‍ കി ബാത്ത് ആണിത്.
പരിപാടിയുടെ 111-ാം എപിസോഡാണിത്. 22 ഇന്ത്യന്‍ ഭാഷകള്‍ക്കും 29 ഉപഭാഷകള്‍ക്കും പുറമെ 11 വിദേശ ഭാഷകളിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്.