Connect with us

Kerala

കലോത്സവ വേദിയിൽ വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി

വിവിധ ക്ലാസ്സുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാ ന സ്‌കൂൾ കലോത്സവ വേദിയായ ഗവ. വിമൻസ് കോളജിലെ പെരിയാറിൽ വർഷങ്ങൾക്കു ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത സിനിമാ, സീരിയൽ താരവും മെഡിക്കൽ കോളജ് ഒഫ്ത്താൽമോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയൽ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിക്കും മന്ത്രി പി ജി ക്കുമാണ് അന്ന് വിമൻസ് കോളജിൽ പഠിച്ചിരുന്നത്. വിവിധ ക്ലാസ്സുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു. വിമൻസ് കോളജിലെ പഠനം കഴിഞ്ഞ് വളരെ കാലത്തിനു ശേഷമാണ് ഇവർ ഒരുമിച്ച് ഒത്തുകൂടുന്നത്.

വളരെ മനോഹരമായ ഓർമകളാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. യൂനിവേഴ്സിറ്റി കലോത്സവത്തിൽ സ്‌കിറ്റ്, ഡാൻസ്, മൈം തുടങ്ങിയവയിൽ പങ്കെടുത്ത വലിയ ഓർമകൾ പുതുക്കൽ കൂടിയാണ് ഈ കലോത്സവ വേദിയെന്ന് മന്ത്രി പറഞ്ഞു.

Latest