Connect with us

കൊവിഡ് മഹാമാരിയെ  അകലെ നിര്‍ത്തി വീണ്ടും പൂത്തു തളിര്‍ത്ത അക്ഷര മുറ്റത്ത് അവര്‍ ഒത്തുകൂടി. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ കാലത്തുമുതല്‍ അച്ഛനമ്മമാരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി അവര്‍ വിദ്യാലയങ്ങളുടെ കവാടം കടന്നെത്തി.

കുട്ടികളെ സ്വീകരിക്കാന്‍ തോരണങ്ങളും മുത്തുക്കുടയും മേളവുമായി സ്‌കൂള്‍ മുറ്റം കാത്തുനിന്നു.

വന്നവന്‍ വന്നവര്‍ തങ്ങളുടെ ക്ലാസ് മുറിയില്‍ കയറി സ്ഥാനമുറപ്പിച്ചു. പുതിയ കൂട്ടുകാരേയും ടീച്ചറേയും കണ്ടപ്പോള്‍ അവര്‍ക്ക് ആഹ്ലാദമായി. അച്ഛനും അമ്മയും ജനല്‍ വഴി നോക്കി നിന്നു. 

മുതിര്‍ന്ന കുട്ടികള്‍ വരിവരിയായി വന്ന് സ്‌കൂള്‍ കവാടത്തില്‍ വച്ച് പുതുമുഖങ്ങളെ വരവേറ്റു. അവര്‍ പൂരപ്പറമ്പില്‍ കുടമാറ്റത്തിനു മുഖാമുഖം നില്‍ക്കുന്നതുപോലെ അണിനിരന്നു. വാക്കിന്റെ കുടമാറ്റം നടത്തി അവര്‍ ആഹ്ലാദം കൊണ്ടു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest