Connect with us

hajj2024

ആത്മ നിര്‍വൃതിയോടെ മിനായില്‍ നിന്ന് അവര്‍ മടങ്ങി

അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ വളണ്ടിയര്‍മാരുടെ സേവനം ഹാജിമാര്‍ക്ക് ഉറപ്പ് വരുത്തും.

Published

|

Last Updated

ഐ സി എഫ് - ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ സംഗമം കേരളം മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രറട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മിന | ഈ വര്‍ഷത്തെ ഹജ്ജിനായി മിനയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഐ സി എഫ് – ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ മിനയില്‍ നിന്ന് മടങ്ങി. പരിമിതമായ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം പ്രവേശിക്കാന്‍ അവസരം ലഭിച്ചതെങ്കിലും ലഭ്യമായ അവസരത്തെ കൃത്യതയോടെ നിര്‍വഹിച്ച സന്തോഷത്തിലാണ് വളണ്ടിയര്‍ ക്യാമ്പ് അവസാനിപ്പിച്ചത്.

രണ്ടു ഷിഫ്റ്റുകളായി മിനായിലെ 50 പോയിന്റുകളില്‍ 24 മണിക്കൂറും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. വളണ്ടിയര്‍മാരെയും ഹാജിമാരെയും സഹായിക്കാന്‍ ക്യാമ്പ് കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കും ഇന്‍ഫെര്‍മേഷന്‍ സെന്ററും സ്‌കോളേഴ്‌സ് വിങ്ങും മെഡിക്കല്‍ ടീമും പ്രവര്‍ത്തിച്ചു.

മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹാജിമാരെ കണ്ടെത്തുക, ചികിത്സ ആവശ്യമുള്ള ഹാജിമാരെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്യുക എന്നുള്ളതായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ് സേവന പ്രവര്‍ത്തനത്തിലെ പ്രധാന വെല്ലുവിളികള്‍.

ക്യാമ്പില്‍ നിന്ന് പിരിഞ്ഞാലും കാണാതായ ഹാജിമാരെ കണ്ടെത്തുന്നതിനും ആശുപത്രികളിലുള്ള ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനും വളണ്ടിയര്‍മാരുടെ ഒരു സംഘം മക്കയില്‍ പ്രവര്‍ത്തിക്കും എന്ന് വളണ്ടിയര്‍ കോര്‍ അറിയിച്ചു. ഒപ്പം മക്കയിലും മദീനയിലും അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ വളണ്ടിയര്‍മാരുടെ സേവനം ഹാജിമാര്‍ക്ക് ഉറപ്പ് വരുത്തും.

അസീസിയയിലെ ക്യാമ്പില്‍ നടന്ന വളണ്ടിയര്‍ സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രറട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസുകളെ ഒരുമിപ്പിക്കാന്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറാജ് കുറ്റ്യാടി, സാദിഖ് ചാലിയാര്‍, മന്‍സൂര്‍ ചുണ്ടമ്പറ്റ, ബഷീര്‍ പറവൂര്‍, മുഹ്സിന്‍ സഖാഫി, ഷാഫി ബാഖവി എന്നിവര്‍ സംഗമത്തെ അഭിസംബോധന ചെയ്തു.

 

 

---- facebook comment plugin here -----

Latest