Connect with us

Kerala

അവര്‍ മണ്ണിലേക്ക് മടങ്ങി; പുത്തുമലയില്‍ 15 പേരുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത്

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത സംസ്‌കാര ചടങ്ങുകള്‍ പുത്തുമലയില്‍ പുരോഗമിക്കുന്നു. 15 പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇതുവരെ പൂര്‍ത്തിയായി. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത് .ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.

 

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Latest